‘പാറക്കെട്ടില്‍ നിന്ന് കടലിടുക്കിലേക്ക് എടുത്തു ചാടി സ്ത്രീ, കൂടെ എടുത്തു ചാടി പോലീസ് ഉദ്യോഗസ്ഥന്‍’; റഷീദിന്റെ ധൈര്യത്തിന് സല്യൂട്ട് അടിച്ച് സോഷ്യല്‍ മീഡിയ

സ്വന്തം ജീവന്‍ പോലും പണയം വച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസ് ഉദ്യോഗസ്ഥനായ റഷീദ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. വിഴിഞ്ഞം സ്‌റ്റേഷനിലെ സിപിഒ ആയ റഷീദിന്റെ സമയോചിതമായ ഇടപെടലാണ് കടലിടുക്കിലേക്ക് എടുത്ത് ചാടിയ സ്ത്രീയുടെ ജീവന്‍ രക്ഷിച്ചത്.കടല്‍ തീരത്തേയ്ക്ക് വഴി ചോദിച്ച സ്ത്രീയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഒരു സ്‌കൂട്ടര്‍ യാത്രക്കാരി വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന റഷീദിനോട് കാര്യം അറിയിച്ചു.

അദ്ദേഹം സംഭവസ്ഥലത്ത് എത്തിയപ്പോള്‍ പാറക്കെട്ടില്‍ നിന്ന് താഴെക്ക് ചാടാന്‍ നില്‍ക്കുന്ന സ്ത്രീയെയാണ് റഷീദ് കാണുന്നത്. റഷീദിനെ കണ്ട ഉടന്‍ വഴുക്കലുള്ള പാറക്കെട്ടിലേയ്ക്ക് സ്ത്രീ ചാടുകയായിരുന്നു. എന്നാല്‍ രണ്ടാമത് ഒന്ന് ആലോചിച്ചു നില്‍ക്കാതെ റഷീദും കൂടെ ചാടി സ്ത്രീയെ രക്ഷപെടുത്തുകയായിരുന്നു. സിവില്‍ പോലീസ് ഓഫീസറായ ഷിബി ടി നായര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

സ്‌കൂട്ടര്‍ യാത്രക്കാരിയുടെ സംശയം ,ഉചിതമായി ഇടപെട് CPO,ഒരു ജീവന്‍ രക്ഷിച്ചു. വിഴിഞ്ഞം ഭാഗത്ത് നിന്ന് പൂവാര്‍ ഭാഗത്തേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്ത സ്ത്രീയോട് മറ്റൊരു സ്ത്രീ കടല്‍ തീരത്തേയ്ക്ക് വഴി ചോദിച്ചതില്‍ അസ്വാഭാകിത തോന്നിയ അവര്‍ വിവരം ചപ്പാത്ത് ഭാഗത്ത് വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന വിഴിഞ്ഞം സ്റ്റേഷനിലെ റഷീദ് എന്ന പോലീസ് കാരനെ വിവരം അറിയിച്ചു. ഉടന്‍തന്നെ അദ്ദേഹം തന്റെ ബൈക്കില്‍ പാഞ്ഞെത്തി. പാറക്കെട്ടില്‍ നിന്ന് താഴെക്ക് ചാടാന്‍ നില്‍ക്കുന്ന സ്ത്രീയെ കണ്ടെത്തുകയും തന്നെ കണ്ട ഉടന്‍ വഴുക്കലുള്ള പാറക്കെട്ടിലേയ്ക്ക് ചാടിയ സ്ത്രിയെ കൂടെ ചാടി ഉചിതമായി ഇടപ്പെട്ട് സ്ത്രീയുടെ ജീവന്‍ രക്ഷിക്കുകയും ചെയ്യുകയുണ്ടായി .??കൃത്യനിര്‍വ്വഹണത്തില്‍ അസാധാരണ പാടവം കാട്ടിയ റഷീദ് സര്‍ താങ്കള്‍ക്ക് എന്റെ സലൂട്ട് ??

Exit mobile version