ടിക് ടോകില്‍ വൈറലായി ഈ അമ്മൂമയും കൊച്ചുമകനും..! അന്ന് സന്യാസിയായി മുത്തശ്ശിയെ കരയിപ്പിച്ചു, ഇന്ന് ചോറ് വാരികൊടുത്ത് ചിരിപ്പിച്ചു; എന്നിട്ടും ലൈക്കിന് വേണ്ടിയുള്ള പേക്കൂത്തെന്ന് വിമര്‍ശനം

ആലത്തൂര്‍: ഓര്‍മയില്ലേ ഈ സന്യാസി യുവാവിനെ.. അന്ന് ടിക് ടോകിനു വേണ്ടി വേഷമിട്ട് അമ്മൂമ്മയെ കരയിപ്പിച്ച കൊച്ചുമകന്‍ ഇതാ വീണ്ടും രംഗത്ത്. എന്നാല്‍ വീണ്ടും വിമര്‍ശനമാണ് യുവാവിനെ തേടി വന്നത്.

കൊച്ചുമകന്‍ സന്യാസി ആകാന്‍ പോകുകയാണോ എന്ന് ചോദിച്ച അമ്മൂമ്മ കരഞ്ഞ വിഡിയോ വൈറലായിരുന്നു. എന്നാല്‍ പിന്നാലെ വിമര്‍ശനമായിരുന്നു വന്നത്. പക്ഷെ ഇത്തവണ അമ്മൂമ്മയെ കരയിപ്പിക്കുകയല്ല, പകരം ചോറുവാരി നല്‍കി സന്തോഷിപ്പിക്കുന്ന വിഡിയോയാണ് സിജി ആലത്തൂര്‍ എന്ന യുവാവ് പോസ്റ്റ് ചെയ്തത്.

എന്നാല്‍ ഇതൊക്കെ വെറും ലൈക്കിന് വേണ്ടിയാണെന്ന് പുതിയ വിമര്‍ശം.അന്ന് കരയിപ്പിച്ചതിന് എല്ലാവരും മോശമായി ചിത്രീകരിച്ചു, ഇന്നിപ്പോള്‍ മുത്തശ്ശി ചിരിക്കുന്ന വിഡിയോ ഇട്ടപ്പോള്‍ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് യുവാവ് തിരിച്ച് ചോദിക്കുന്നു. ഞാന്‍ മുത്തശ്ശിയെ തല്ലുകയോ വൃദ്ധസദനത്തില്‍ കൊണ്ടാക്കുകയല്ലല്ലോ ചെയ്തത്. പിന്നെ നിങ്ങള്‍ എന്തിനാണ് ഈ രീതിയില്‍ വിഷമിപ്പിക്കുന്നതെന്നാണ് കൊച്ചുമകന്റെ ചോദ്യം.

ഇന്ദ്രനീലിമയോലും എന്ന ഗാനത്തിന്റെ ടിക്ക് ടോക്ക് ചെയ്യാന്‍ വീട്ടുമുറ്റത്ത് ഹോമകുണ്ഡം ഒരുക്കി ഗംഭീര തയാറെടുപ്പ് നടത്തുമ്പോഴായിരുന്നു. കരഞ്ഞുകൊണ്ട് മുത്തശ്ശി എത്തിയത്. രണ്ട് വിഡിയോകളും കാണാം.

Exit mobile version