സഹപാഠിക്ക് വീടൊരുക്കാന്‍ കരകൗശല വസ്തുക്കള്‍ പ്രദര്‍ശനവും വില്‍പനയും നടത്തി ഭിന്നശേഷിക്കാരായ കുട്ടികള്‍

സഹപാഠിക്ക് വീടൊരുക്കാന്‍ കരകൗശല വസ്തുക്കള്‍ പ്രദര്‍ശനവും വില്‍പനയും നടത്തി ഭിന്നശേഷിക്കാരായ കുട്ടികള്‍. പരിമിതികളെ നിഷ്പ്രഭമാക്കി സ്വയം നിര്‍മിച്ച ഉല്‍പന്നങ്ങളുമായാണ് കൊച്ചി മുണ്ടംവേലി ഫാദര്‍ അഗോസ്തീനോ വിച്ചിനീസ് സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പ്രദര്‍ശനം ഒരുക്കിയത്.

തുന്നിയെടുത്ത ചാരുതയും, മുത്തുകള്‍ കോര്‍ത്തെടുത്ത മാലകളും, പ്രിന്റ് ചെയ്‌തെടുത്ത തുണികളും ഈ കുട്ടികളുടെ കഴിവെത്രയെന്ന് വിളിച്ചോതുന്നു. ചിരട്ടയിലും, തടിയിലും അലൂമിനിയം ഷീറ്റിലും കൊത്തിയെടുത്ത ശില്‍പങ്ങള്‍ അവരുടെ സൂക്ഷ്മതയെത്രയെന്ന് തെളിയിക്കുന്നു.

പ്രദര്‍ശനം കാണാന്‍ നിരവധി പേരാണ് വന്നത്. ഇവര്‍ ഒരുക്കിയ പൂക്കള്‍ക്കും ചിത്രങ്ങള്‍ക്കുമെല്ലാം നല്ല ഡിമാന്റ് ആയിരുന്നു എന്ന് തന്നെ പറയാം. പ്രദര്‍ശനത്തിന് വെച്ച എല്ലാം വസ്തുക്കളും വിറ്റുപോയി.

Exit mobile version