ചെറിയ അശ്രദ്ധയിലൂടെ ഉണ്ടാവുന്ന അപകടം ചെറുതല്ല ; ഉത്തമ ഉദാഹരണം ഇതാ, വീഡിയോ വൈറല്‍

പലപ്പോഴും നമ്മുടെ ചെറിയ അശ്രദ്ധ കാരണം ഉണ്ടാവുന്ന അപകടം ചെറുതല്ല. അപ്രതീക്ഷിതമായാണ് അപകടം ഉണ്ടാവാര്‍. ചിലപ്പോള്‍ ഇതിലൂടെ ജീവന്‍ തന്നെ നഷ്ടപ്പെട്ടെന്ന് വരും. ഇത്തരത്തില്‍ ഒരു ചെറിയ അശ്രദ്ധ കാരണം ഹോട്ടല്‍ ജീവനകാരന് ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഹോട്ടല്‍ ജീവനക്കാരനായ ഇയാള്‍ പാലുമായി ഹോട്ടലിനകത്തൂടെ നടക്കുമ്പോള്‍ കൈയിലെ പാല്‍ കവര്‍ നിലത്തുവീണു പൊട്ടുന്നു. വീണ്ടും നടക്കാന്‍ ശ്രമിക്കുന്നതിനിടെ നിലത്തെ മിനുസമുള്ള ടൈല്‍സില്‍ വഴുതി ഇയാള്‍ തലകുത്തി വീഴുന്നു. ഭാഗ്യം കൊണ്ടാണ് വലിയ അപകടമൊന്നുമില്ലാതെ യുവാവ് രക്ഷപ്പെട്ടത്.

മറ്റേ കൈയിലുണ്ടായിരുന്ന പാക്കറ്റില്‍ തല വന്ന് കുത്തിയതുകൊണ്ടാണ് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടത്. അപകടമൊന്നും സംഭവിക്കാത്തതിനാല്‍ ഇയാള്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
.
അപകടങ്ങള്‍ വലുതും ചെറുതുമാവാം. എന്നാല്‍ ചെറിയ അശ്രദ്ധ കാരണം ഉണ്ടാവുന്ന അപകടങ്ങള്‍ പലപ്പോഴും വലുതാവാര്‍ ഉണ്ട്.

Exit mobile version