കയറാതിരിക്കാന്‍ വേണ്ടി സ്ഥാപിച്ച വൈദ്യുതി വേലി തന്ത്രപരമായി മാറ്റി പാടത്ത് കയറി കുട്ടിയാന; വൈറലായി വീഡിയോ

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്

കൃഷിയിടങ്ങളില്‍ വന്യ ജീവികളുടെ ശല്യം ഇല്ലാതിരിക്കാന്‍ വേണ്ടി വൈദ്യുതിവേലി സ്ഥാപിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ സ്ഥാപിച്ച വൈദ്യുതി വേലി തന്ത്രപരമായി മാറ്റി പാടത്ത് കയറിയ ഒരു കുട്ടിയാനയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കമ്പിവേലി ഘടിപ്പിക്കാന്‍ ഉപയോഗിച്ച മരക്കുറ്റി തുമ്പിക്കൈ കൊണ്ട് തന്ത്രപരമായി വലിച്ച് നീക്കി അതീവ ശ്രദ്ധയോടെ കമ്പിയില്‍ സ്പര്‍ശിക്കാതെ കാലുകള്‍ എടുത്ത് വെച്ച് പാടത്ത് കടന്ന് വിളകള്‍ കഴിക്കുന്ന ആനയാണ് വീഡിയോയില്‍ ഉള്ളത്. കുട്ടിയാനയുടെ ഈ ബുദ്ധിവൈഭവത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

Exit mobile version