‘രണ്ടായിരത്തിന്റെ നോട്ട് ഇറക്കുമ്പോള്‍ തള്ളിയ തള്ളൊക്കെ ഓര്‍മ്മയുണ്ടോ’; 2000 രൂപയുടെ നോട്ടിന് ട്രോളുമായി ട്രോളന്മാര്‍

ഇപ്പോഴിതാ മോഡി സര്‍ക്കാര്‍ ഏറെ കൊട്ടിയാഘോഷിച്ച് ഇറക്കിയ 2000 രൂപാ നോട്ടിന്റെ അച്ചടി നിര്‍ത്തിയ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്

രാജ്യത്ത് നിന്ന് കള്ളപ്പണം തുടച്ചുനീക്കുമെന്ന അവകാശവാദത്തോടെ ആണ് ഒന്നാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ രാജ്യത്ത് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്. പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ച് പകരം രണ്ടായിരത്തിന്റെ നോട്ട് പുറത്തിറക്കി.

ഇത് രാജ്യത്തിന്റെ അടിത്തറ ഇളക്കുമെന്ന് പറഞ്ഞ് പല സാമ്പത്തിക വിദഗ്ദരും രംഗത്ത് എത്തിയിരുന്നു. യഥാര്‍ത്ഥത്തില്‍ നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് സംഭവിച്ചതും അതാണ്. ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ആകെ തകര്‍ന്നു. ആഗോള സൂചികയില്‍ പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യ 102 -ാം സ്ഥാനത്താണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇപ്പോഴിതാ മോഡി സര്‍ക്കാര്‍ ഏറെ കൊട്ടിയാഘോഷിച്ച് ഇറക്കിയ 2000 രൂപാ നോട്ടിന്റെ അച്ചടി നിര്‍ത്തിയ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതിനെതിരെ പ്രതികരിച്ച് പതിവുപോലെ ട്രോളന്മാരും രംഗത്ത് എത്തിയിട്ടുണ്ട്. രസകരമായ ട്രോളുകള്‍ ഇതാ…








Exit mobile version