എച്ച്‌ഐവി; എലികളിലെ പരീക്ഷണം വിജയകരം, മരുന്ന് അടുത്ത വര്‍ഷത്തോടെ

ജീന്‍ എഡിറ്റിങ് തെറാപ്പിയിലൂടെ എലികളില്‍ നടത്തിയ ഗവേഷണത്തിലാണ് എച്ച്‌ഐവി പൂര്‍ണ്ണമായും നീക്കം ചെയ്തത്

എച്ച്‌ഐവി വൈറസ് ഉന്മൂലനം ചെയ്യാന്‍ ഗവേഷകര്‍ നടത്തിയ പരീക്ഷണം വിജയകരമായി. ജീന്‍ എഡിറ്റിങ് തെറാപ്പിയിലൂടെ എലികളില്‍ നടത്തിയ ഗവേഷണത്തിലാണ് എച്ച്‌ഐവി പൂര്‍ണ്ണമായും നീക്കം ചെയ്തത്. ടെമ്പിള്‍ സര്‍വകലാശാല, നബ്രാസാ മെഡിക്കല്‍ സെന്റര്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ 30 ശാസ്ത്രഗവേഷകരുടെ ഗവേഷണത്തിന്റെ ഫലമായാണ് ഈ കണ്ടെത്തല്‍.

30% ത്തില്‍ കൂടുതല്‍ എലികളുടെ ശരീരത്തില്‍ നിന്നും എച്ച്‌ഐവി പൂര്‍ണ്ണമായും മാറ്റിയെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ പരീക്ഷണം മനുഷ്യരിലും സുഖപ്പെടുത്താനാകുമെന്ന് ഗവേഷകര്‍ പറയുന്നു. ജീന്‍ എഡിറ്റിങ് സാങ്കേതികതയുടെ സാധ്യതകള്‍ ഉപയോഗിച്ച് മനുഷ്യരില്‍ പരീക്ഷണങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

ഇത് ആദ്യമായി ഒരു ജീവിയുടെ ഡിഎന്‍എയില്‍ നിന്നും എച്ച്‌ഐവി വൈറസിന്റെ ലക്ഷണങ്ങള്‍ നീക്കം ചെയ്തത്. പുതിയ രൂപത്തിലുള്ള ആന്റി-റിട്രോവൈറല്‍ തെറാപ്പിയോടൊപ്പം CRISPR-Cas9 ഉപയോഗിച്ചാണ് ഈ പരീക്ഷണം നടത്തിയതെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു.

ലോകത്താകെ നിലവില്‍ 37 ദശലക്ഷത്തോളം എച്ച്‌ഐവി ബാധിതരുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2017 ല്‍ ഏകദേശം 1 ദശലക്ഷം ആളുകള്‍ എച്ച്‌ഐവി വൈറസുമായി ബന്ധപ്പെട്ട് മരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Exit mobile version