വിഷാദരോഗത്തിന് സോഷ്യല്‍ മീഡിയ ഒരു കാരണമാകുന്നുണ്ടോ? പഠനം പറയുന്നത് എന്ത്?

സോഷ്യല്‍ മീഡിയയും വിഷാദരോഗവും തമ്മില്‍ ബന്ധമുണ്ടെന്ന് ജേണല്‍ ഇക്ലിനിക്കല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം 11,000 ചെറുപ്പക്കാരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ഉണ്ടായത്

ഇന്ന് മിക്കവരിലും കണ്ട് വരുന്ന ഒരു പ്രശ്‌നമാണ് വിഷാദരോഗം. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ അമിതമായി ഉപയോഗിക്കുന്ന കൗമാരക്കാര്‍. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗമാണ് വിഷാദരോഗം ഉണ്ടാക്കാനുള്ള പ്രധാനകാരണമായി മിക്ക പഠനങ്ങളും പറയുന്നത്. സോഷ്യല്‍ മീഡിയയും വിഷാദരോഗവും തമ്മില്‍ ബന്ധമുണ്ടെന്ന് ജേണല്‍ ഇക്ലിനിക്കല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം 11,000 ചെറുപ്പക്കാരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ഉണ്ടായത്.

സോഷ്യല്‍ മീഡിയ ഏറ്റവും അധികം ഉപയോഗിക്കുന്നത് 14 വയസുള്ള പെണ്‍കുട്ടികളാണെന്ന് ഗവേഷകനായ വ്യോണി കെല്ലി പറയുന്നു. ഇവരില്‍ അഞ്ചില്‍ രണ്ട് പേരും ഏതെങ്കിലുമൊരു സോഷ്യല്‍ മീഡിയയില്‍ ആകൃഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ പെണ്‍കുട്ടികളില്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കൂടി വരാമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ആണ്‍കുട്ടികളില്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കൂടുതലായി ഉണ്ടാക്കുന്നത് ദിവസവും മൂന്നോ നാലോ മണിക്കൂര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വഴിയാണെന്ന് കെല്ലി പറയുന്നു.

പഠനത്തില്‍ 40 ശതമാനം പെണ്‍കുട്ടികള്‍ക്കും 25 ശതമാനം ആണ്‍കുട്ടികള്‍ക്കും സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും തരം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെന്നും പറയുന്നു. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം കൗമാരക്കാരില്‍ ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.

Exit mobile version