കുവൈറ്റില്‍ ചൂട് ക്രമാതീതമായി വര്‍ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

അത്യുഷണം മൂലം ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെ വൈകുന്നേരം അഞ്ചുമണി മുതല്‍ രാത്രി പത്തുമണി വരെയാക്കി ജോലി സമയം പുനഃക്രമീകരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ചൂട് വര്‍ധിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. യുഎഇയില്‍ കനത്ത ചൂടിനെ തുടര്‍ന്ന് പുറം ജോലികള്‍ക്ക് സമയം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അത്യുഷണം മൂലം ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെ വൈകുന്നേരം അഞ്ചുമണി മുതല്‍ രാത്രി പത്തുമണി വരെയാക്കി ജോലി സമയം പുനഃക്രമീകരിച്ചു.

ഇതോടൊപ്പം തൊഴിലാളികള്‍ അവധിയെടുക്കുന്ന പ്രവണത വര്‍ദ്ധിച്ചതും ഉത്പാദനക്ഷമതയെ ബാധിച്ചിട്ടുണ്ട്. ഉല്‍പാദനക്ഷമത കുറയുന്നതിന് പുറമെ വെള്ളം, വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചിട്ടുണ്ട്. വേനല്‍ക്കാലത്ത് ഔദ്യോഗിക പ്രവൃത്തി സമയം വൈകുന്നേരമാക്കണമെന്ന് പാര്‍ലമെന്റില്‍ കരട് നിര്‍ദേശം വന്നിട്ടുണ്ട്.

Exit mobile version