വീട്ടിനുള്ള വന്‍ തീപിടുത്തം; എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു

അബുദാബി: യുഎഇയിലെ ഒരു വീട്ടില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ വീട്ടിലുണ്ടായ എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കൂടാതെ നിരവധി പേര്‍ക്ക് പരിക്കേറ്റതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ബനിയാസ് ഈസ്റ്റ് ഏരിയയിലായിരുന്നു സംഭവം. തീപിടുത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചപ്പോള്‍ തന്നെ സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതായി പോലീസ് അധികൃതര്‍ അറിയിച്ചു.

അതേമയം തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. ഇതിനായുള്ള അന്വേഷണം പുരോഗമിച്ച്‌കൊണ്ടിരിക്കുകയാണ്. അപകടങ്ങല്‍ തടയാന്‍ വീടുകളിലും കെട്ടിടങ്ങളിലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. തീപിടുത്തം ഉണ്ടായ സ്ഥലത്ത് അഗ്‌നിശമന ഉപകരങ്ങള്‍ സ്ഥാപിക്കുകയും അവ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. അബുദാബിയിലെ തീപിടത്തത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

Exit mobile version