പ്രവാസികള്‍ക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്

ജെറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ അവസാനിപ്പിച്ചതും ചില സര്‍വീസുകളില്‍ കുറവ് വന്നതും ടിക്കറ്റ് നിരക്ക് വര്‍ധിക്കാന്‍ കാരണമായി

ദുബായ്: യുഎഇയില്‍ പ്രവാസികളെ ദുരിതത്തിലാക്കി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്. പെരുനാളിനോടനുബന്ധിച്ച് ഗള്‍ഫില്‍ നിന്നുള്ള സര്‍വീസുകളില്‍ യാത്രക്കാരുടെ തിരക്കേറിയതിന് പുറമെ ജെറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ അവസാനിപ്പിച്ചതും ചില സര്‍വീസുകളില്‍ കുറവ് വന്നതും ടിക്കറ്റ് നിരക്ക് വര്‍ധിക്കാന്‍ കാരണമായി.

നിലവിലെ നിരക്കില്‍ അപേക്ഷിച്ച് ഇക്കുറി മൂന്ന് ഇരട്ടിയോളം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ട്രാവല്‍ ഏജന്‍സി അധികൃതര്‍ പറയുന്നത്. ഇത്തവണ ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ശരാശരി 250 ദിര്‍ഹമായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ ആയിരം ദിര്‍ഹത്തോളമായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം അടുത്തമാസം യുഎഇയിലെ സ്‌കൂള്‍ അവധി ദിനങ്ങള്‍ വരുമ്പോള്‍ ടിക്കറ്റ് നിരക്ക് വീണ്ടും ഉയരും.

Exit mobile version