ഒമാനില്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ട് കാണാതായവരില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി; ബാക്കിയുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

ബാനി ഖാലിദ് നദി തീരത്ത് കൂടി സഞ്ചരിച്ചിരുന്ന കാര്‍ നദിയില്‍ പെട്ടന്ന് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒലിച്ച് പോവുകയായിരുന്നു

മസ്‌ക്കറ്റ്: ഒമാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍പ്പെട്ട ഇന്ത്യന്‍ കുടുംബത്തിലെ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. ബാനി ഖാലിദ് നദി തീരത്ത് കൂടി സഞ്ചരിച്ചിരുന്ന കാര്‍ നദിയില്‍ പെട്ടന്ന് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒലിച്ച് പോവുകയായിരുന്നു.

ഒമാനില്‍ താമസമാക്കിയ സര്‍ദാര്‍ ഫസല്‍ അഹമ്മദിന്റെ അച്ഛന്‍ ഖാന്‍, അമ്മ ഷബന, ഭാര്യ ആര്‍ഷി, മക്കളായ സിദ്ര, സയീദ്, നൂഹ് എന്നിവരെയാണ് ഒഴുക്കില്‍ പെട്ട് കാണാതായത്. ഫസല്‍ അഹമ്മദ് നദീ തീരത്തെ ഒരു മരച്ചില്ലയില്‍ പിടിച്ചു രക്ഷപ്പെട്ടിരുന്നു.

അതേസമയം കണ്ടെത്തിയ മൃതദേഹങ്ങള്‍ ഇയാളുടെ അമ്മയുടെയും ഭാര്യയുടേതുമാണെന്നാണ് കരുതുന്നത്. കണ്ടെത്തിയ മൃതദേഹങ്ങളുടെ രക്തപരിശോധന അടക്കമുള്ള തിരിച്ചറിയല്‍ പ്രക്രീയ നടുന്നു വരികയാണ്.
ശേഷിക്കുന്ന മൃതുദേഹങ്ങള്‍ക്കു വേണ്ടിയുള്ള തെരച്ചിലുകള്‍ പുരോഗമിക്കുകയാണ്.

Exit mobile version