നായക്കുട്ടിയെ നല്‍കാമെന്ന വ്യാജേന വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു; 43കാരന് ജീവപര്യന്തം

നായകുട്ടിയെ നല്‍ക്കാമെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ച് വരുത്തിയായിരുന്നു പീഡനം. സംഭവത്തില്‍ പ്രതിക്ക് അജ്മാന്‍ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു

അജ്മാന്‍: അജ്മാനില്‍ പ്രവാസി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ 43 കാരന് ശിക്ഷ വിധിച്ചു. യുവതിക്ക് നായകുട്ടിയെ നല്‍ക്കാമെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ച് വരുത്തിയായിരുന്നു പീഡനം. സംഭവത്തില്‍ പ്രതിക്ക്
അജ്മാന്‍ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

സംഭവത്തില്‍ യൂറോപ്യന്‍ യുവതിയാണ് പരാതികാരി. പീഡനത്തിന് ശേഷം അടുത്ത ദിവസം പ്രതി യുവതിയെ കാറില്‍ കയറ്റി പോകുന്നതിനിടെ യുവതി കാറില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. നൈറ്റ് ക്ലബ്ബില്‍ വെച്ചാണ് യുവതി പ്രതിയുമായി പരിചയപ്പെട്ടത്.

അതേസമയം പ്രതിക്കെതിരെ യുവതി നല്‍കിയ ആരോപണങ്ങള്‍ പ്രതി നിഷേധിക്കുകയാണ് ചെയ്തത്. നിശ്ചിത തുക പറഞ്ഞുറപ്പിച്ച ശേഷമാണ് യുവതി തന്നോടൊപ്പം വന്നതെന്നും പ്രതി കോടതിയില്‍ പറഞ്ഞു എന്നാല്‍ പ്രതിയുടെ ആരോപണം യുവതി നിഷേധിച്ചു.

Exit mobile version