ഇമോജികള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക; ചിലപ്പോള്‍ കോടതി കയറേണ്ടി വരും

കഴിഞ്ഞ ദിവസം ഒരു കൂട്ടം ആളുകളുടെ ചിത്രത്തിന് താഴെ കുറുക്കന്റെ ഇമോജി പോസ്റ്റ് ചെയ്ത് ഇവരെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസിലാണ് പ്രവാസിക്ക് കോടതി കയറേണ്ടി വന്നത്

റിയാദ്: യുഎഇയില്‍ സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങളില്‍ ഇമോജികള്‍ ദുരുപയോഗം ചെയ്തതിന് ഏഷ്യന്‍ വംശജനായ പ്രവാസിക്ക് കോടതി നടപടി നേരിടേണ്ടി വന്നു. കഴിഞ്ഞ ദിവസം ഒരു കൂട്ടം ആളുകളുടെ ചിത്രത്തിന് താഴെ കുറുക്കന്റെ ഇമോജി പോസ്റ്റ് ചെയ്ത് ഇവരെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസിലാണ് പ്രവാസിക്ക് കോടതി കയറേണ്ടി വന്നത്. റാസ് അല്‍ ഖൈമയിലാണ് സംഭവം.

നായ,കുറുക്കന്‍,പന്നി എന്നീ ഇമോജികളിലൂടെ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുകയെന്നു അഭിഭാഷകന്‍ ഹമദ് അല്‍ ദബാനി പറയുന്നു .ഇത്തരത്തില്‍ ഒരു കേസ് വരുമ്പോള്‍ പരാതി നല്കുന്ന ആളുടെയും പ്രതിയുടെയും ബന്ധത്തെ കുറിച്ചും അന്വേഷിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതി കുറ്റം ചെയ്തുവെന്നു തെളിഞ്ഞാല്‍ അയാള്‍ക്ക് മേല്‍ കോടതി പിഴ ചുമത്തുമെന്നു അല്‍ ദബാനി വ്യക്തമാക്കി. അതേസമയം കത്തിയോ, മറ്റു ആയുധങ്ങളുടെയോ ഇമോജി അയക്കുന്നത് ഭീക്ഷണിക്ക് തുല്യമാണെന്നും അപരിചിതയാ സ്ത്രീയ്ക്ക് ഹൃദയത്തിന്റെയോ, പൂക്കളുടെയോ ഇമോജി അയക്കുന്നത് പീഡനത്തിന് തുല്യമാണെന്നും മറ്റൊരു അഭിഭാഷകന്‍ ഹനാന്‍ അല്‍ ബെയ്ദ് കോടതില്‍ പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ കണ്ടെത്തിയാല്‍ പിഴ ചുമത്തുമെന്ന് റാസ് അല്‍ ഖൈമയിലെ കോടതി വ്യക്തമാക്കി.

Exit mobile version