ദുബായ് എയര്‍പോര്‍ട്ടിന്റെ റണ്‍വേ നവീകരണം; എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ സര്‍വീസ് ഷാര്‍ജയില്‍ നിന്ന്

ഈ മാസം 16 മുതല്‍ 30 വരെയാണ് റണ്‍വേയുടെ നവീകരണ പ്രവര്‍ത്തനം

അബുദാബി: ദുബായ് അന്താരാഷ്ട്രാ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നവീകരണം നടക്കുന്നതിനാല്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് മാറ്റി. ഈ മാസം 16 മുതല്‍ 30 വരെയാണ് റണ്‍വേയുടെ നവീകരണ പ്രവര്‍ത്തനം.

റണ്‍വേ അടച്ചത് കാരണം ദുബായിയില്‍ നിന്ന് മുംബൈയിലേക്ക് പ്രതിദിന സര്‍വീസ് ആയ എഐ, ചെന്നൈയിലേക്കുള്ള എഐ 906, വ്യാഴാഴ്ചയും ഞായറാഴ്ചയും സര്‍വീസ് നടത്തുന്ന ദുബായ് – ഹൈദരാബാദ്, വിശാഖപട്ടണം റൂട്ടിലെ എഐ 951/952, ദുബായ്, ഗോവ, ബംഗളൂരു റൂട്ടിലെ എഐ 993/994 എന്നിവ ഷാര്‍ജയില്‍ നിന്നാണ് സര്‍വീസ് നടത്തുക.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രതിദിന മംഗലാപുരം സര്‍വീസ് ഐഎക്‌സ് 813/814,s എഎക്‌സ് 383/384, ഞായറാഴ്ചകളില്‍ ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തുന്ന ഐഎക്‌സ് 141/142 എന്നീ വിമാനങ്ങളുടെ സര്‍വീസ് ഷാര്‍ജയില്‍ നിന്നായിരിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

Exit mobile version