അബുദാബി ലുലു ദ്വീപില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തില്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍

ഇതുവരെ ആളുകള്‍ക്ക് അപകടം പറ്റിയതായി റി പ്പോര്‍ട്ട് ചെയ്തിട്ടില്ല

അബുദാബി: അബുദാബിയിലെ ലുലു ദ്വീപില്‍ തീപിടുത്തം. ദ്വീപില്‍ നിന്ന് കറുത്ത നിറത്തിലുള്ള കനത്ത പുക ഉയരുന്ന ദൃശങ്ങളാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. ഇതുവരെ ആളുകള്‍ക്ക് അപകടം പറ്റിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ദ്വീപില്‍ പടര്‍ന്ന തീ സിവില്‍ ഡിഫന്‍സ് അധികൃതര്‍ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുയാണ്. ഇപ്പോഴും അവിടെ തീ പടരുന്നതായാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Exit mobile version