2022 ഫിഫ ലോകകപ്പ്; സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങളില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ഖത്തര്‍

അല്‍ വക്ര സ്റ്റേഡിയത്തില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പുല്‍ മൈതാനം വെച്ചു പിടിപ്പിച്ച് ഖത്തര്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ ഒന്‍പത് മണിക്കൂറും 15 മിനിറ്റും കൊണ്ടാണ് സ്റ്റേഡിയത്തില്‍ പുല്ല് വെച്ച് പിടിപ്പിച്ചത്

ദോഹ: ലോകത്തെ അമ്പരപ്പിച്ച ഖത്തര്‍. 2022 ല്‍ ഫിഫ ലോകകപ്പ് ഫുട്‌ബോളിന് വേദിയാവുകയാണ് ഖത്തര്‍. 2022 ലോകകപ്പ് ഫുട്‌ബോളിനായി ഖത്തര്‍ നിര്‍മ്മിക്കുന്ന എട്ട് സ്റ്റേഡിയങ്ങളിലൊന്നാണ് അല്‍ വക്ര സ്റ്റേഡിയം. അല്‍ വക്ര സ്റ്റേഡിയത്തില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പുല്‍ മൈതാനം വെച്ചു പിടിപ്പിച്ച് ഖത്തര്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ ഒന്‍പത് മണിക്കൂറും 15 മിനിറ്റും കൊണ്ടാണ് സ്റ്റേഡിയത്തില്‍ പുല്ല് വെച്ച് പിടിപ്പിച്ചത്.

ഈ രംഗത്ത് നേരത്തെ ഖത്തര്‍ തന്നെ സ്വന്തമാക്കിയ റെക്കോര്‍ഡാണ് ഇപ്പോള്‍ തിരുത്തിക്കുറിച്ചത്. ലോകകപ്പിനായി പണികഴിപ്പിച്ച ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ ടര്‍ഫ് തയ്യാറാക്കിയതായിരുന്നു നിലവിലുണ്ടായിരുന്ന റെക്കോര്‍ഡ്. അന്ന് 13 മണിക്കൂറും 15 മിനിറ്റുമാണ് സമയം എടുത്തിരുന്നു. 2014 മെയ് മാസത്തിലാണ് വക്ര സ്റ്റേഡിയത്തിന്റെ ജോലി ആരംഭിച്ചത്. നാല്‍പ്പതിനായിരം കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി സ്റ്റേഡിയത്തിനുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version