ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ ജനനേന്ദ്രിയം ഛേദിക്കും, അമ്മയെ ബലാത്സംഗം ചെയ്യും; ഇന്ത്യക്കാരന് ശ്രീലങ്കന്‍ സ്വദേശിയുടെ ഭീഷണി

ദുബായില്‍ ഷെഫായ ശ്രീലങ്കന്‍ സ്വദേശിയാണ് വാട്സ്ആപ്പിലൂടെ ഇന്ത്യക്കാരനെ ഭീഷണിപ്പെടുത്തിയത്

ദുബായ്: തന്റെ ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ ജനനേന്ദ്രിയം ഛേദിക്കുമെന്നും അമ്മയെ ബലാത്സംഗം ചെയ്യുമെന്നും ഇന്ത്യക്കാരന് ശ്രീലങ്കന്‍ സ്വദേശിയുടെ ഭീഷണി. ദുബായില്‍ ഷെഫായ ശ്രീലങ്കന്‍ സ്വദേശിയാണ് വാട്സ്ആപ്പിലൂടെ ഇന്ത്യക്കാരനെ ഭീഷണിപ്പെടുത്തിയത്. യുവാവ് പരാതി നല്‍കി.

പരാതിയുമായി ബന്ധപ്പെട്ട് ദുബായ് കോടതിയില്‍ കേസിന്റെ വിചാരണ നടക്കുകയാണ്. തന്റെ ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും ഇല്ലെങ്കില്‍ ജനനേന്ദ്രിയം ഛേദിക്കുമെന്നും അമ്മയെ ബലാത്സംഗം ചെയ്യുമെന്നും 36 കാരനായ ശ്രീലങ്കന്‍ സ്വദേശി ഇന്ത്യന്‍ യുവാവിന്റെ വാട്സ്ആപ്പിലേക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചു. ഈ സന്ദേശങ്ങള്‍ കാട്ടിയാണ് 33 കാരനായ ഇന്ത്യന്‍ യുവാവ് പോലീസിനെ സമീപിച്ചത്. കേസില്‍ ശ്രീലങ്കന്‍ സ്വദേശി കുറ്റം സമ്മതിച്ചു.

Exit mobile version