വഴി തെറ്റുന്ന ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്ക് സഹായം; മക്കയിലും മദീനയിലും പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കും

മക്കയിലും മദീനയിലും ആദ്യമായി സന്ദര്‍ശനത്തിന് എത്തുന്ന ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക കമ്പനികളെ ചുമതലപെടുത്തി

മക്ക: മക്കയിലും മദീനയിലും ആദ്യമായി സന്ദര്‍ശനത്തിന് എത്തുന്ന ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക കമ്പനികളെ ചുമതലപെടുത്തി. ഹജ്ജ്, ഉംറ മന്ത്രാലയത്തിനു കീഴില്‍ വരുന്ന ഇവരുടെ സേവനം ഇരുപത്തി നാല് മണിക്കൂറും ലഭ്യമാവും.

ആദ്യമായി എത്തുന്ന തീര്‍ത്ഥാടകര്‍ അവരുടെ താമസ സ്ഥാലങ്ങളില്‍ എത്താന്‍ പ്രയാസപ്പെടുന്നു. അതേസമയം തീര്‍ത്ഥാടകര്‍ വഴിതെറ്റി പോകുന്നതും സ്ഥിരം കാഴ്ചയാണ്. ഈ സാഹചര്യത്തില്‍ ഇവരെ സഹായിക്കാന്‍ വേണ്ടി തയ്യാറാക്കിയ പദ്ധതിയാണിത്.

ഇതിനായി ഈ വര്‍ഷം മക്കയിലും മദീനയിലും നാല് സെന്ററുകള്‍ വീതമുണ്ടാകും. ഇരു ഹറമുകളുടെയും നാലു വശങ്ങളിലായി ഇവ സ്ഥാപിക്കും. തീര്‍ഥാടകരുടെ പൂര്‍ണ ഉത്തരവാദിത്വം സര്‍വീസ് കമ്പനികള്‍ക്കാണ്.

വീഴ്ച്ച വരുത്തുന്ന സര്‍വീസ് കമ്പനികള്‍കെതിരെ പിഴ അടക്കമുള്ള ശക്തമായ നടപടി ഉണ്ടാവുമെന്നും മന്ത്രാലയം വ്യക്തമാകി.

Exit mobile version