പ്രവാസികളുടെ യാത്രയ്ക്ക് ചെലവേറും; വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധനവ്

ഇന്ധന വിലവര്‍ധനവിന് പുറമേ അവധിക്കാലം കണക്കിലെടുത്താണ് വിമാന ടിക്കറ്റിന് നിരക്ക് കൂട്ടുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം അടുത്തിടെ 19 സര്‍വീസുകള്‍ ജെറ്റ് എയര്‍ലൈന്‍സ് റദ്ദാക്കി. ഇന്റിഗോയും സര്‍വീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്

ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ പ്രവാസികളുടെ യാത്രക്ക് ചിലവേറും. ഈ മാസം മുതല്‍ വിമാന ടിക്കറ്റ് നിരക്കില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്ന് വിദഗ്ദര്‍ പറയുന്നു. വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന് ഈ മാസം ആദ്യം മുതല്‍ 10 ശതമാനം വില വര്‍ധിച്ചു.

ഇന്ധന വിലവര്‍ധനവിന് പുറമേ അവധിക്കാലം കണക്കിലെടുത്താണ് വിമാന ടിക്കറ്റിന് നിരക്ക് കൂട്ടുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം അടുത്തിടെ 19 സര്‍വീസുകള്‍ ജെറ്റ് എയര്‍ലൈന്‍സ് റദ്ദാക്കി. ഇന്റിഗോയും സര്‍വീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ആവശ്യത്തിന് പൈലറ്റുമാരില്ലാത്ത സാഹചര്യത്തിലാണ്

സര്‍വ്വീസുകള്‍ കുറയ്ക്കാന്‍ കാരണമെന്ന് ഇന്റിഗോ വിശദീകരിച്ചിട്ടുണ്ട്. ഏപ്രില്‍ വരെയുള്ള താല്‍കാലിക നിയന്ത്രണമാണിതെന്നും കമ്പനി പറയുന്നു. സര്‍വ്വീസുകളുടെ എണ്ണം കുറയുമ്പോള്‍ ബാക്കിയുള്ള വിമാനങ്ങളില്‍ യാത്രക്കാരുടെ തിരക്കേറുന്നത് കണക്കിലെടുത്ത് വിമാന കമ്പനികള്‍ ഇനിയും ടിക്കറ്റ് നിരക്ക് കൂടുമെന്ന് അധികൃതര്‍ അറിച്ചു.

Exit mobile version