റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണ്ണവില; പവന് 37280 രൂപയായി

കൊച്ചി: റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണ്ണവില. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന് 37280 രൂപയായി. ഗ്രാമിന് 4660 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ദിവസം ഗ്രാമിന് 4,595 രൂപയും പവന് 36,760 രൂപയുമായിരുന്നു നിരക്ക്.

അതേസമയം അന്താരാഷ്ട്ര സ്വര്‍ണ്ണവിലയിലും ഇന്ന് വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) അന്താരാഷ്ട്ര വിപണിയില്‍ 1,858 ഡോളറാണ് ഇന്നത്തെ നിരക്ക്. ഒമ്പത് വര്‍ഷത്തെ ഉയര്‍ന്ന നിലവാരമാണ് ഇത്.

Exit mobile version