ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം; പാകിസ്താന്‍ സന്ദര്‍ശനം മാറ്റിവെച്ച് സൗദി മന്ത്രി, ഞായറാഴ്ച ഇന്ത്യ സന്ദര്‍ശിച്ചേക്കും

വിങ്ങ് കാമന്‍ഡര്‍ അഭിനന്ദനെ വിട്ടുകിട്ടാന്‍ പാകിസ്താനുമേല്‍ സൗദി ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.

റിയാദ്: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം നിലനില്‍ക്കെ പാകിസ്താന്‍ സന്ദര്‍ശനം മാറ്റിവെച്ച് സൗദി മന്ത്രി. ഞായറാഴ്ച ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അയവ് വരത്താന്‍ ഉതകുന്ന ചര്‍ച്ചകളാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സൗദി കിരീടാവകാശിയുടെ സുപ്രധാന സന്ദേശവുമായിട്ടായിരിക്കും വിദേശകാര്യ മന്ത്രി എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിങ്ങ് കാമന്‍ഡര്‍ അഭിനന്ദനെ വിട്ടുകിട്ടാന്‍ പാകിസ്താനുമേല്‍ സൗദി ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.

Exit mobile version