കുവൈറ്റ് ദേശീയ ദിനാഘോഷം: അമീറിന്റെ കാരുണ്യത്തില്‍ 161 തടവുകാര്‍ക്ക് മോചനം, പതിനാല് ഇന്ത്യക്കാരും ജയില്‍ മോചിതരായി

കുവൈറ്റ്: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ കാരുണ്യത്തില്‍ പതിനാലു ഇന്ത്യക്കാര്‍ക്ക് ജയില്‍ മോചനം.

അന്‍പത്തി എട്ടാമത് ദേശീയ ദിനാഘോഷത്തിന്റെയും രാജ്യം ഇറാഖ് അധിനിവേശത്തില്‍ നിന്നും മോചിതമായതിന്റെ ഇരുപത്തിഎട്ടാം വാര്‍ഷികത്തിന്റെയും ഭാഗമായാണ് അദ്ദേഹം തടവുകാര്‍ക്കായി ഇളവുകള്‍ പ്രഖ്യാപിച്ചത്.

ഇന്ത്യക്കാര്‍ക്കും ഈ ഇളവിന്റെ ആനുകൂല്യം ലഭിച്ചു. അമീര്‍ പ്രഖ്യാപിച്ച പ്രത്യേക ഉത്തരവിന്റെ ഭാഗമായി വിവിധ കേസുകളില്‍ അകപ്പെട്ടു ശിക്ഷ അനുഭവിച്ചിരുന്ന പതിനാലു ഇന്ത്യക്കാര്‍ ജയില്‍ മോചിതരായി.

നൂറ്റിഅറുപത്തിയൊന്നു പേര്‍ക്കാണ് ഈ ഉത്തരവിന്റെ ബലത്തില്‍ ജയില്‍ മോചനം ലഭിക്കുക. അഞ്ഞൂറ്റി നാല്പത്തി അഞ്ചു പേര്‍ക്ക് ഇവര്‍ ഒടുക്കേണ്ടിവരുന്ന പിഴയില്‍ ഇളവും നല്‍കിയിട്ടുണ്ട്. ഈ ഇളവ് ലഭിച്ചതില്‍ ഇരുനൂറ്റി പത്തൊന്‍പത് പേര്‍ ഇന്ത്യക്കാരാണ്.

Exit mobile version