സൗദിയില്‍ വിദേശിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ മന്ത്രാലയം

ഇദ്ദേഹവുമായി അടുത്ത് ഇടപഴകിയവരെയും പരിശോധനയ്ക്ക് വിധേയമാക്കി

റിയാദ്:സൗദിയില്‍ വിദേശിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കന്നുകാലികളുമായി അടുത്ത് ഇടപഴകിയ വിദേശിയിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്. എന്നാല്‍ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലയെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇദ്ദേഹവുമായി അടുത്ത് ഇടപഴകിയവരെയും പരിശോധനയ്ക്ക് വിധേയമാക്കി.

ഇവര്‍ക്കാര്‍ക്കും വൈറസ് ബാധ കണ്ടെത്തിയിട്ടില്ല. അതേസമയം കന്നുകാലികളുമായി അടുത്ത് ഇടപഴകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സൗദിയില്‍ ആദ്യമായി കൊറോണ വൈറസ് ബാധ കണ്ടെത്തുന്നത് 2012ലാണ്. ധാരാളം പേര്‍ സൗദിയില്‍ കൊറോണ ബാധിച്ചു മരിച്ചിട്ടുണ്ട്.

Exit mobile version