ഒമാന്‍ വിമാന കമ്പനികള്‍ പാകിസ്താനിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തിവെച്ചു

ഇതിനു പുറമെ എത്തിഹാദ്, ഫ്‌ളൈ ദുബായ്, ഗള്‍ഫ് എയര്‍, ശ്രീലങ്കന്‍ എയര്‍വേഴ്‌സ് തുടങ്ങിയ വിമാന കമ്പനികളും പാകിസ്താനിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്

മസ്‌കറ്റ്: ഒമാന്‍ പാകിസ്താനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. ഒമാന്‍ എയറും, ബജറ്റ് വിമാന കമ്പനിയായ സലാം എയറുമാണ് സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നതായി അറിയിച്ചത്. ഇതോടെ ഒമാന്‍ എയറിന്റെ കറാച്ചി, ഇസ്ലാമാബാദ്, ലാഹോര്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളും സലാം എയറിന്റെ കറാച്ചി, മുള്‍ട്ടാന്‍, സിയാല്‍ കോട്ട് സര്‍വീസുകളും അവസാനിപ്പിച്ചു.

ഇനി പാക്‌സ്താന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗത്തില്‍ നിന്നും അറിയിപ്പ് ഉണ്ടാകുന്നതുവരെ സര്‍വ്വീസുകള്‍ പുനസ്ഥാപിക്കില്ലെന്ന് ഒമാന്‍ എയര്‍, സലാം എയര്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതിനു പുറമെ എത്തിഹാദ്, ഫ്‌ളൈ ദുബായ്, ഗള്‍ഫ് എയര്‍, ശ്രീലങ്കന്‍ എയര്‍വേഴ്‌സ് തുടങ്ങിയ വിമാന കമ്പനികളും പാകിസ്താനിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

Exit mobile version