അബുദാബിയില്‍ ക്രെയിന്‍ തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

അബുദാബിയിലെ അല്‍ റഹ ബീച്ചിന് സമീപത്തുള്ള കെട്ടിട നിര്‍മ്മാണ സ്ഥലത്തെ ക്രെയിന്‍ ആണ് തകര്‍ന്നുവീണത്

അബുദാബി: അബുദാബിയില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു , മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അബുദാബിയിലെ അല്‍ റഹ ബീച്ചിന് സമീപത്തുള്ള കെട്ടിട നിര്‍മ്മാണ സ്ഥലത്തെ ക്രെയിന്‍ ആണ് തകര്‍ന്നുവീണത്.

മരിച്ചത് ഏഷ്യക്കാരനാണെന്നും പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും അബുദാബി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ പോലീസ് പട്രോള്‍ സംഘവും ആംബുലന്‍സുകളും സ്ഥലെത്തിയെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരെ അല്‍ റഹ്ബ, അല്‍ മഫ്‌റഖ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Exit mobile version