വടക്കുപടിഞ്ഞാറന്‍ കാറ്റ്; ഖത്തറില്‍ തണുപ്പ് തുടരും, കടലില്‍ പോകുന്നവര്‍ ജാഗ്രതാ പാലിക്കണം

പകല്‍ കൂടിയ താപനില 23 ഡിഗ്രി സെല്‍ഷ്യസും രാത്രി ശരാശരി താപനില 14 ഡിഗ്രിയുമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചു

ദോഹ: വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശുന്നതിനാല്‍ ഖത്തറില്‍ അടുത്ത മൂന്നു ദിവസങ്ങളില്‍ രാത്രിയിലും പകലും തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചു. ഖത്തറില്‍ പകല്‍ കൂടിയ താപനില 23 ഡിഗ്രി സെല്‍ഷ്യസും രാത്രി ശരാശരി താപനില 14 ഡിഗ്രിയുമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചു.

അതേ സമയം ഉള്‍ക്കടലില്‍ 33 നോട്ടിക്കല്‍ മൈല്‍ വേഗത്തിലാവും കാറ്റുവീശുക. ഏഴ് മുതല്‍ പന്ത്രണ്ട് അടിവരെ തിരമാലകള്‍ ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രതാ പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version