വയസേറിയാലെന്ത്, വളയം കൈയ്യില്‍ സുരക്ഷിതമല്ലേ…! 97-ാം വയസില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കി ദുബായിയിലെ ‘യങ്മാന്‍’

മൂന്നു കൊല്ലം കൂടി വാഹനം തകൃതിയായി ഓടിച്ചാല്‍ പിന്നെ ദുബായ് റോഡുകളില്‍ വണ്ടിയോടിക്കുന്ന ആദ്യ നൂറ് വയസുകാരനാവും മെഹ്ത.

ദുബായ്: പ്രായം 50 കഴിഞ്ഞാല്‍ വീടിന്റെ അകത്തളങ്ങളില്‍ കുടിയിരിക്കാനാണ് ഏവരും ആഗ്രഹിക്കുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തനായിരിക്കുകയാണ് ദുബായിയിലെ തെഹെംതെന്‍ ഹോമി ധുഞ്ചിബോയ് മെഹ്ത എന്ന 97 വയസുകാരന്‍. വയസായാലും വളയം കൈയ്യില്‍ സുരക്ഷിതമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ 97-ാമത്തെ വയസിലും ലൈസന്‍സ് പുതുക്കിയത്.

മൂന്നു കൊല്ലം കൂടി വാഹനം തകൃതിയായി ഓടിച്ചാല്‍ പിന്നെ ദുബായ് റോഡുകളില്‍ വണ്ടിയോടിക്കുന്ന ആദ്യ നൂറ് വയസുകാരനാവും മെഹ്ത. ഇതിന്റെ ആഹ്ലാദത്തിലുമാണ് അദ്ദേഹം. ഒറ്റയ്ക്ക് ജീവിക്കുന്ന മെഹ്തയ്ക്ക് പക്ഷേ വണ്ടിയോടിക്കുന്നതില്‍ കമ്പം കുറവാണ്. വാഹനം നമ്മെ അലസരാക്കും എന്നാണ് മെഹ്തയുടെ അഭിപ്രായം. നടക്കാനേറെ ഇഷ്ടപ്പെടുന്ന മെഹ്ത ദിവസും നാല് മണിക്കൂര്‍ വരെ നടക്കാറുണ്ട്. ഇതും അത്ഭുതം സൃഷ്ടിക്കുന്നുണ്ട്. ഏറെക്കാലമായി ദുബായിയില്‍ താമസിക്കുന്ന മെഹ്ത അവിവാഹിതനാണ്. ഇദ്ദേഹം 2004 ലാണ് അവസാനമായി വാഹനമോടിച്ചത്.

പൊതു ഗതാഗത സൗകര്യങ്ങള്‍ യാത്രയ്ക്കായി ഉപയോഗിക്കാനാണ് ഇദ്ദേഹത്തിനിഷ്ടം. 1980-ല്‍ ദുബായിയിലെത്തി ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ അക്കൗണ്ടന്റായി ജോലിയാരംഭിച്ച മെഹ്തയെ 2002-ല്‍ പ്രായം 80 ആയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിഞ്ഞു പോകാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. യുകെയില്‍ താമസിക്കുന്ന ഇളയ സഹോദരി മാത്രമാണ് മെഹ്തയുടെ ഏകബന്ധു. അതിനാല്‍ ദുബായിയില്‍ തന്നെ തുടരാന്‍ മെഹ്ത തീരുമാനിക്കുകയായിരുന്നു. ഇടയ്ക്ക് സഹോദരിയെ ഇദ്ദേഹം സന്ദര്‍ശിക്കാറുണ്ട്.

Exit mobile version