ഇന്ത്യന്‍ വംശജനായ ഹോട്ടല്‍ ഉടമ യാത്രക്കാരന്റെ ലഗേജ് മോഷണത്തിന് പിടിയില്‍; ചോദിച്ചപ്പോള്‍ ഒരു രസം എന്ന് മൊഴി

ഇതൊരു സ്ഥിരം ഏര്‍പ്പാടാണെന്നും സംശയമുള്ളതായി പോലീസ് പറയുന്നു.

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ ഹോട്ടല്‍ ഉടമ യാത്രക്കാരന്റെ ലഗേജ് മോഷണത്തിന് പിടിയില്‍. ദിനേശ് ചവ്‌ള എന്നയാള്‍ ആണ് പിടിയിലായത്. ചാവ്‌ല ഹോട്ടല്‍സ് സിഇഒ ആണ് ദിനേശ്. കൂടാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മുന്‍ ബിസിനസ് പങ്കാളിയും കൂടിയായിരുന്നു അദ്ദേഹം.

മെംഫിസ് രാജ്യാന്തര വിമാനത്താവളത്തിലെ ലഗേജ് ബെല്‍റ്റില്‍ നിന്നു ചാവ്‌ള മറ്റൊരു യാത്രക്കാരന്റെ സ്യൂട്ട്‌കേസ് കവര്‍ന്നെടുത്ത് കാറില്‍ കയറ്റിയെന്നാണ് ദിനേശിനെതിരെയുള്ള കേസ്. കാര്‍ പരിശോധിച്ചപ്പോള്‍ ഏതാനും മാസം മുന്‍പ് മോഷ്ടിച്ച മറ്റൊരു സ്യൂട്ട്‌കേസും കൂടി കണ്ടെത്തിയിട്ടുണ്ട്.

ലഗേജ് മോഷണം ശരിയല്ലെന്നറിയാമെങ്കിലും ഒരു രസത്തിനു വേണ്ടിയാണ് ഈ പരിപാടിയെന്ന് ചാവ്‌ള പോലീസിനോട് പറഞ്ഞു. ഇതൊരു സ്ഥിരം ഏര്‍പ്പാടാണെന്നും സംശയമുള്ളതായി പോലീസ് പറയുന്നു. ട്രംപ് കുടുംബാംഗങ്ങളുമായി 4 ഹോട്ടലുകളില്‍ പങ്കാളിത്തമുണ്ടായിരുന്ന വ്യവസായി കൂടിയാണ് ദിനേശ് ചാവ്‌ല. 1998 മുതല്‍ ട്രംപ് കുടുംബവുമായി ബിസിനസ് ബന്ധങ്ങളുള്ളവരാണ് ദിനേശും സഹോദരന്‍ സുരേഷും.

Exit mobile version