അബുദാബിയില്‍ സമൂഹ മാധ്യമങ്ങള്‍ വഴി വേശ്യാവൃത്തിക്ക് പ്രചാരണം നല്‍കിയ യുവാവിന് ശിക്ഷ വിധിച്ചു

യുവാവിന്റെ ട്വിറ്റര്‍, സ്‌നാപ് ചാറ്റ് അക്കൗണ്ടുകളില്‍ നിരവധി ഫോളോവര്‍മാരാണുള്ളത്. ഈ അക്കൗണ്ട് വഴിയാണ് യുവാവ് വേശ്യാവൃത്തിക്ക് പരസ്യം നല്‍കുന്നത്

അബുദാബി: അബുദാബിയില്‍ സമൂഹ മാധ്യമങ്ങള്‍ വഴി വേശ്യാവൃത്തിക്ക് പ്രചരണം നല്‍കിയ യുവാവിന് ശിക്ഷ വിധിച്ചു. രണ്ട് വര്‍ഷം തടവും അഞ്ച് ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിച്ചത്. എമിറാത്ത് എല്‍ യൗം പത്രം ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി.

യുവാവിന്റെ ട്വിറ്റര്‍, സ്‌നാപ് ചാറ്റ് അക്കൗണ്ടുകളില്‍ നിരവധി ഫോളോവര്‍മാരാണുള്ളത്. ഈ അക്കൗണ്ട് വഴിയാണ് യുവാവ് വേശ്യാവൃത്തിക്ക് പരസ്യം നല്‍കുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴി മറ്റ് അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തിയ അധികൃതര്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പോലീസ് പരിശോധനയില്‍ ഇയാളില്‍ നിന്ന് അഞ്ച് ഫോണുകള്‍ പിടിച്ചെടുത്തു. അതിന് പുറമെ ഇയാള്‍ നടത്തിയ ചാറ്റുകളും കൈമാറിയ ചിത്രങ്ങളും പോലീസ് കണ്ടെടുത്തു.

Exit mobile version