ബിഗ് ടിക്കറ്റ്; വീണ്ടും കോടികളുടെ സൗഭാഗ്യം മലയാളിയ്ക്ക്, ആദ്യ പത്ത് വിജയികളില്‍ ആറു പേരും ഇന്ത്യാക്കാര്‍!

പ്രശാന്ത് പണ്ടാരത്തില്‍ ഓണ്‍ലൈന്‍ വഴി ജനുവരി 4 നാണ് ടിക്കറ്റ് വാങ്ങിയത്.

അബുദാബി: കോടികളുടെ സൗഭാഗ്യം സ്വന്തമാക്കി വീണ്ടും മലയാളി. ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ 041945 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്. പ്രശാന്ത് പണ്ടാരം എന്ന യുവാവ് ആണ് സമ്മാനത്തിന് അര്‍ഹനായത്.

രണ്ടാം സമ്മാനമായ 100,000 ലക്ഷം ദിര്‍ഹം ഇന്ത്യന്‍ പ്രവാസിയായ കുല്‍ദീപ് കുമാര്‍ സ്വന്തമാക്കി. ആദ്യ പത്ത് വിജയികളില്‍ ആറുപേരും ഇന്ത്യക്കാരാണ്.

രണ്ടുപേര്‍ പാകിസ്താന്‍ സ്വദേശികളും ഫിലിപ്പൈന്‍സ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും വിജയികളായി. പ്രശാന്ത് പണ്ടാരത്തില്‍ ഓണ്‍ലൈന്‍ വഴി ജനുവരി 4 നാണ് ടിക്കറ്റ് വാങ്ങിയത്.

Exit mobile version