യുഎഇയിലെ ബാങ്കില്‍ കോടികളുടെ വായ്പാ തട്ടിപ്പ്

റാസല്‍ഖൈമയിലെ ബാങ്കില്‍ നിന്ന് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ മലയാളികള്‍ ഉള്‍പ്പെടെ ഉള്ളവരുടെ കമ്പനികളെ, അവസാനവട്ട ഒത്തുതീര്‍പ്പ് ശ്രമം എന്ന നിലയില്‍ ലീഗല്‍ സര്‍വീസസ് അതോരിറ്റി അദാലത്ത് സംഘടിപ്പിച്ചു

കൊച്ചി: യുഎഇയിലെ ബാങ്കുകളിലെ കിട്ടാക്കടം പെരുകിയ സാഹചര്യത്തില്‍ നിയമ നടപടികകളുമായി ബാങ്കുകള്‍ രംഗത്തെത്തി. വായ്പാ ഇനത്തില്‍ 3000കോടി രൂപയാണ് യുഎയിയിലെ മൂന്ന് ബാങ്കുകള്‍ക്ക് മാത്രം നഷ്ടപ്പെട്ടത്.

റാസല്‍ഖൈമയിലെ ബാങ്കില്‍ നിന്ന് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ മലയാളികള്‍ ഉള്‍പ്പെടെ ഉള്ളവരുടെ കമ്പനികളെ, അവസാനവട്ട ഒത്തുതീര്‍പ്പ് ശ്രമം എന്ന നിലയില്‍ ലീഗല്‍ സര്‍വീസസ് അതോരിറ്റി അദാലത്ത് സംഘടിപ്പിച്ചു. എന്നാല്‍ അദാലത്തില്‍ ഏട്ട് കമ്പനികള്‍ പങ്കെടുത്തില്ല. അതെസമയം ഒത്തുതീര്‍പ്പ് ശ്രമങ്ങളോട് സഹകരിക്കാത്ത കമ്പനികള്‍ക്കെതിരെ നിയമനടപടികള്‍ എടുക്കാനാണ് ബാങ്കുകളുടെ തീരുമാനം.

Exit mobile version