ഷാർജയിൽ പ്രായപൂർത്തിയാകാത്ത മകളുടെ കന്യകാത്വം വിൽപ്പനയ്ക്ക് വെച്ചു; ഇടനിലക്കാരുൾപ്പടെ അമ്മയ്ക്കും യുഎഇ കോടതി ശിക്ഷ വിധിച്ചു

17 വയസുള്ള മകളുടെ കന്യകാത്വമാണ് ലൈംഗിക തൊഴിലാളിയായ സ്ത്രീ വിൽപ്പനയ്ക്ക് വെച്ചത്. 50,000 ദിർഹവും സ്വർണ്ണ നെക്ലേസും നൽകുന്നവർക്ക് മകളുമായി ആദ്യ ലൈംഗിക ബന്ധത്തിനുള്ള അവസരം നൽകുമെന്നായിരുന്നു വാഗ്ദാനം

ഷാർജ: ഷാർജയിൽ പ്രായപൂർത്തിയാകാത്ത മകളുടെ കന്യകാത്വം വിൽപ്പനയ്ക്ക് വെച്ച സ്ത്രി അറസ്റ്റിൽ. 17 വയസുള്ള മകളുടെ കന്യകാത്വമാണ് ലൈംഗിക തൊഴിലാളിയായ സ്ത്രീ വിൽപ്പനയ്ക്ക് വെച്ചത്. 50,000 ദിർഹവും സ്വർണ്ണ നെക്ലേസും നൽകുന്നവർക്ക് മകളുമായി ആദ്യ ലൈംഗിക ബന്ധത്തിനുള്ള അവസരം നൽകുമെന്നായിരുന്നു വാഗ്ദാനം. ഇക്കാര്യം തന്റെ സുഹൃത്തുകളായ മറ്റു മൂന്ന് സ്ത്രീകളെ അറിച്ചു. ഇത് സംബന്ധിച്ച ഷാർജ പോലീസിന് വിവരം ലഭിച്ചതോടെ അന്വേഷണം നടത്തി.

സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കിയ പോലീസ് കെളി ഒരുക്കി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹോട്ടലിലേക്ക് പണം നൽകാനായി ഒരു പോലീസ് ഉദ്ധ്യോഗസ്ഥനെ ഇവരുടെ അടുത്തേയ്ക്ക് പറഞ്ഞയച്ചു. തുടർന്ന് സ്ത്രീകൾ പണം കൈപ്പറ്റിയ ഉടൻ തന്നെ മൂന്ന് സ്ത്രീകളെയും അറസ്റ്റ് ചെയ്യതു. പോലീസിന്റെ ചോദ്യം ചെയ്യല്ലിൽ ഇവരും ലൈംഗിക തൊഴിലാളികളാണെന്ന് സമ്മതിച്ചു. തുടർന്ന് കന്യകാത്വം വിൽപ്പനയക്ക് വെച്ച് അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു. മനുഷ്യക്കടത്ത്, പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായ ചൂഷണം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളിൽ ശിക്ഷ വിധിച്ചു. ഇടനിലക്കാരായി നിന്ന മൂന്ന് സ്ത്രീകൾക്കും പ്രധാന പ്രതിയ്ക്കും ഒരു വർഷം വീതം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രധാന പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

Exit mobile version