കുവൈത്ത് സിറ്റി: ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി കുവൈത്ത്. ഏപ്രില്‍ 22 മുതല്‍ കുവൈത്തില്‍ പുതിയ ട്രാഫിക് നിയമ ഭേദഗതി പ്രാബല്യത്തില്‍ വരും. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി ഡ്രൈവര്‍ പുറത്തിറങ്ങി പോയാല്‍ ഗുരുതര ട്രാഫിക് നിയമ ലംഘനമായി കണക്കാക്കുമെന്ന് ‘യൂണിഫൈഡ് ഗള്‍ഫ് ട്രാഫിക് വീക്ക് 2025’ കമ്മിറ്റിയുടെ തലവന്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ സുബ്ഹാന്‍ അറിയിച്ചു.
പ്രായപൂര്‍ത്തിയായ ഒരാള്‍ എപ്പോഴും വാഹനത്തില്‍ കുട്ടിയോടൊപ്പം ഉണ്ടായിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരമൊരു സാഹചര്യത്തില്‍ കുട്ടിയെ കണ്ടെത്തിയാല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമപ്രകാരം ഡ്രൈവര്‍ ഉത്തരവാദിയാകും.
ശിക്ഷകളില്‍ ആറുമാസം വരെ തടവോ 500 ദിനാര്‍ പിഴയോ രണ്ടും കൂടിയോ ഉള്‍പ്പെട്ടേക്കാം. പത്തുവയസില്‍ താഴെയുള്ള കുട്ടികള്‍ എല്ലായ്‌പ്പോഴും പിന്‍സീറ്റില്‍ ഇരിക്കണമെന്നും ബ്രിഗേഡിയര്‍ അല്‍ സുബ്ഹാന്‍ പറഞ്ഞു.