ഒമാനിലെ ജീവിത ചെലവ് ഉയര്‍ന്നു; ദേശീയ സ്ഥിതി വിവര കേന്ദ്രം

ആരോഗ്യ ചെലവില്‍ ഒരു വര്‍ഷത്തിനിടെ 3.53 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം, ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആശയവിനിമയം, ഫര്‍ണിച്ചര്‍, വീട് അറ്റകുറ്റപ്പണി, പുകയില എന്നിവയുടെ വിലയിലും കുറവ് രേഖപ്പെടുത്തി

ഒമാനിലെ ജീവിത ചെലവ് ഉയര്‍ന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപെരുപ്പം 0.75 ശതമാനം വര്‍ധിച്ചതായി ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു.

2017നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം പണപെരുപ്പം 0.88 ശതമാനം കൂടിയതായി ദേശീയ സ്ഥിതി വിവര കേന്ദ്രം അറിച്ചു. ഡിസംബറില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഗതാഗത ചെലവാണ് ഏറ്റവും കൂടുതല്‍ വര്‍ധിച്ചത്. വിദ്യാഭ്യാസ ചെലവ് 2.02 ശതമാനം വര്‍ധിച്ചു. ഹൗസിങ്ങ്, വെള്ളം, വൈദ്യുതി, ഗ്യാസ് മറ്റ് ഇന്ധനങ്ങള്‍ എന്നിവയുടെ വിഭാഗത്തില്‍ 0.59 ശതമാനത്തിന്റെയും കമോഡിറ്റീസ് വിഭാഗത്തില്‍ 1.42 ശതമാനത്തിന്റെയും വര്‍ധന രേഖപ്പെടുത്തി. ആരോഗ്യ ചെലവില്‍ ഒരു വര്‍ഷത്തിനിടെ 3.53 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം, ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആശയവിനിമയം, ഫര്‍ണിച്ചര്‍, വീട് അറ്റകുറ്റപ്പണി, പുകയില എന്നിവയുടെ വിലയിലും കുറവ് രേഖപ്പെടുത്തി.

Exit mobile version