മലയാളി ഉംറ തീർത്ഥാടക മദീനയിൽ മരിച്ചു

നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ശനിയാഴ്ച മദീനയിലെ ജന്നത്തുല്‍ ബഖീഹ് മഖ്ബറയില്‍ ഖബറടക്കി.

റിയാദ്: മലയാളി ഉംറ തീര്‍ത്ഥാടക മലപ്പുറം സ്വദേശി മദീനയില്‍ മരിച്ചു. മൂന്നിയൂര്‍, ചിനക്കല്‍ സ്വദേശി റുഖിയ മാളിയേക്കല്‍ (68) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പില്‍ എത്തിയ ഇവര്‍ ഉംറ നിര്‍വഹിച്ചതിന് ശേഷം മദീന സന്ദര്‍ശനത്തിന് എത്തിയതായിരുന്നു.

റൗദ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിന് ശേഷം താമസസ്ഥലത്തു വെച്ച് വെള്ളിയാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെടുകയും സംഭവം സ്ഥലത്തു തന്നെ മരിക്കുകയുമായിരുന്നു.

മകള്‍ ബുഷ്റ കൂടെയുണ്ടായിരുന്നു. ഭര്‍ത്താവ്: മുഹമ്മദ് കറുത്തേടത്ത്, മക്കള്‍: ബുഷ്റ, നജ്മുന്നീസ. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ശനിയാഴ്ച മദീനയിലെ ജന്നത്തുല്‍ ബഖീഹ് മഖ്ബറയില്‍ ഖബറടക്കി.

Exit mobile version