ഉംറ കര്‍മങ്ങള്‍ നിര്‍വഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങവെ ഹൃദയാഘാതം, മലയാളി തീര്‍ഥാടക മരിച്ചു

ജിദ്ദ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട മലയാളി തീര്‍ഥാടക ബസില്‍ നിന്ന് ഹൃദയാഘാതം മൂലം മരിച്ചു.

റിയാദ്: നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട മലയാളി തീര്‍ഥാടക ബസില്‍ നിന്ന് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കണ്ണമംഗലം മേമാട്ടുപാറ സ്വദേശി പുള്ളാട്ട് മുജീബിന്റെ ഭാര്യ ഖദീജ കെ.കെ (34) ഹൃദയാഘാതം മൂലം മരിച്ചത്.

മക്കയില്‍ ഉംറ കര്‍മങ്ങള്‍ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്.

നാട്ടിലേക്കുള്ള വിമാനം കയറാനായി ജിദ്ദ വിമാനത്താവളത്തിേലക്ക് പോകുന്നതിനിടെ ബസില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൃതദേഹം മദീനയില്‍ മറവ് ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി കുടുംബം അറിയിച്ചു. ഏക മകന്‍: ഹാഫിദ് റിദ്വാന്‍.

Exit mobile version