അരക്കോടിയിലേറെ വിലയുള്ള വാച്ച് കടലില്‍ വീണു: മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മുങ്ങിയെടുത്ത് ദുബായ് പോലീസ്

ദുബായ്: കടലില്‍ വീണുപോയ അരക്കോടിയിലേറെ രൂപ വില വരുന്ന ആഢംബര വാച്ച് മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്തി മുങ്ങല്‍ വിദഗ്ധ സംഘം. പാം ജൂമൈറയില്‍ ഉല്ലാസ ബോട്ടില്‍ യാത്ര ചെയ്ത യുഎഇ പൗരന്റെ വാച്ചാണ് കടലില്‍ നഷ്ടപ്പെട്ടത്.

വാച്ച് വീണ് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ദുബായ് പോലീസിന്റെ മുങ്ങല്‍ വിദഗ്ധ സംഘം വാച്ച് കണ്ടെത്തി. ഹമീദ് ഫഹദ് അലമേരിയും സുഹൃത്തുക്കളും ദുബായിലെ പാം ജുമൈറയില്‍ നിന്ന് ഉല്ലാസബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്നയാളുടെ വിലപിടിപ്പുള്ള റോളക്‌സ് വാച്ച് അബദ്ധത്തില്‍ കടലില്‍ വീണത്. 250,000 ദിര്‍ഹമാണ് വാച്ചിന്റെ വിലയെന്ന് ഹമീദ് ഫഹദ് പറഞ്ഞു.

വെള്ളത്തിന്റെ അഴം കണക്കിലാക്കിയപ്പോള്‍ വാച്ച് കണ്ടെത്താന്‍ സാധിക്കില്ലെന്ന് അവര്‍ തീരുമാനിച്ചു. വാച്ച് നഷ്ടപ്പെട്ട കാര്യം ഹമീദ് ദുബായ് പോലീസില്‍ അറിയിച്ചു. ാര്യം അറിഞ്ഞയുടനെ ദുബായ് പോലീസിന്റെ മുങ്ങല്‍ വിദഗ്ധരുടെ സംഘം സംഭവ സ്ഥലത്തെത്തി.

വീണുപോയ സ്ഥലത്ത് സംഘം തിരച്ചില്‍ നടത്തുകയും 30 മിനിറ്റിനുള്ളില്‍ അവര്‍ അത് സമുദ്രത്തിന്റെ അടിയില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. വാച്ചുമായി എത്തിയ പോലീസ് സംഘത്തെ അഭിനന്ദങ്ങളോടെയാണ് എല്ലാവരും വരവേറ്റത്. എക്കാലത്തെയും മികച്ച പോലീസ് സേവനമാണിതെന്നും മുങ്ങല്‍ വിദഗ്ധര്‍ക്ക് നന്ദിയുണ്ടെന്നും ഹമീദ് ഫഹദ് പറഞ്ഞു.

Exit mobile version