ഉത്സവ സീസണ്‍; ടിക്കറ്റ് നിരക്കുകളില്‍ വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് എയര്‍ ഏഷ്യ

ഒക്ടോബര്‍ 15 മുതല്‍ 28 വരെയുളള കാലയളവില്‍ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഇത് ലഭ്യമാവുക

കൊച്ചി: ഉത്സവ സീസണില്‍ യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുകള്‍ നല്‍കി എയര്‍ ഏഷ്യ വിമാനക്കമ്പനി. ഉത്സവ സീസണില്‍ വിമാനടിക്കറ്റുകള്‍ക്ക് 70 ശതമാനം ഡിഡ്ക്കൗണ്ടാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 15 മുതല്‍ 28 വരെയുളള കാലയളവില്‍ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഇത് ലഭ്യമാവുക. ഈ ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ 2019 ജൂണ്‍ 30 വരെ യാത്ര ചെയ്യാന്‍ കഴിയും.

എയര്‍ ഏഷ്യ ഡോട് കോം, എയര്‍ ഏഷ്യ മൊബൈല്‍ ആപ്പ് എന്നിവയിലൂടെ നടത്തുന്ന എല്ലാ ബുക്കിംഗിനും ഓഫര്‍ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ എയര്‍ ഏഷ്യ ബിഗ്‌പോയിന്റ്‌സ് റീഡീം ചെയ്ത് എയര്‍ ഏഷ്യ ബിഗ് മെമ്പേഴ്‌സിന്
ഇതിന്റെ ഗുണ നേരത്തെ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

Exit mobile version