ഉത്സവ സീസണില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കരുതെന്ന് സംസ്ഥാനത്തിന്റെ ആവശ്യം; അനുകൂലിച്ച് വിമാന കമ്പനികള്‍ ഉറപ്പ് നല്‍കി

ഫെബ്രുവരി അവസാനത്തോടെ കണ്ണൂരില്‍ നിന്നും ഇഡിഗോ, ഗോ എയര്‍ വിമാന കമ്പനികള്‍ കൂടുതല്‍ സര്‍വീസ് ആരംഭിക്കുമെന്നും ഗോ എയര്‍ മസ്‌കറ്റിലേക്ക് സര്‍വ്വീസ് തുടങ്ങുമെന്നും ടോം ജോസ് അറിയിച്ചു

കണ്ണൂര്‍: സംസ്ഥാനത്ത് ഉത്സവ സീസണില്‍ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിക്കരുതെന്ന ആവിശ്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് വിമാന കമ്പനികള്‍ ഉറപ്പ് നല്‍കിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിമാന കമ്പനികള്‍ ചേര്‍ന്ന് സംഘടിപ്പിടിച്ചിച്ച യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്.

അതെസമയം ഫെബ്രുവരി അവസാനത്തോടെ കണ്ണൂരില്‍ നിന്നും ഇഡിഗോ, ഗോ എയര്‍ വിമാന കമ്പനികള്‍ കൂടുതല്‍ സര്‍വീസ് ആരംഭിക്കുമെന്നും ഗോ എയര്‍ മസ്‌കറ്റിലേക്ക് സര്‍വ്വീസ് തുടങ്ങുമെന്നും ടോം ജോസ് അറിയിച്ചു. ജനുവരി 25 മറ്റ് 5 നഗരങ്ങളിലേക്കും സര്‍വ്വീസ് തുടങ്ങാനിരിക്കുകയാണ്. മാര്‍ച്ച 31 ന് കണ്ണൂര്‍-തിരുവനന്തപുരം ഇന്‍ഡിഗോ സര്‍വീസ് തുടങ്ങും എന്നും യോഗത്തില്‍ വ്യക്തമാക്കി.

Exit mobile version