യുഎഇയിലേക്ക് വീട്ടുജോലിക്കാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തി…

ദുബായ്: ഇനി മുതല്‍ യുഎഇയിലേക്ക് വീട്ടുജോലിക്കാര്‍ക്ക് വീസ നല്‍കില്ല. എത്യോപ്യ, ബംഗ്ലദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വീട്ടുജോലിക്കാര്‍ക്ക് വീസ നല്‍കുന്നതാണ് നിര്‍ത്തിവച്ചത്. ഇവരുടെ വീസ അപേക്ഷ തയാറാക്കേണ്ടതില്ലെന്നു തദ്ബീര്‍ സെന്റര്‍ പ്രതിനിധികളും വ്യക്തമാക്കി. ഈ രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകളുടെ ആധിക്യം കണക്കിലെടുത്താണ് താല്‍ക്കാലിക തീരുമാനം.

Exit mobile version