പിതാവിന്റെ ജോലി നഷ്ടപ്പെട്ടു; അമേരിക്ക വിട്ട് ഇന്ത്യയിലേയ്ക്ക് മടങ്ങേണ്ടി വരുമെന്ന് ഭയം, വീട് വിട്ടിറങ്ങി 14കാരി, കാണാതായിട്ട് 3 ആഴ്ച

Indian teen | Bignewslive

വാഷിങ്ടൻ: യുഎസ് സംസ്ഥാനമായ അർകാൻസസിൽ ഇന്ത്യൻ വംശജയായ 14കാരിയെ കാണാതായിട്ട് 3 ആഴ്ച പിന്നിടുന്നു. സ്‌കൂൾ വിദ്യാർത്ഥിനിയെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലിൽ പിതാവിന്റെ ജോലി നഷ്ടപ്പെട്ടിരുന്നു. അതിനാൽ അമേരിക്ക വിട്ട് ഇന്ത്യയിൽ പോകേണ്ടി വരുമോ എന്ന ഭയം കുട്ടിയെ അലട്ടിയിരുന്നതായി കുടുംബം പറയുന്നു. കോൺവേയിൽ നിന്നുള്ള തൻവി മരുപ്പള്ളി എന്ന പെൺകുട്ടിയെയാണ് കാണാതായത്.

ബസിൽ സ്‌കൂളിലേക്കു പോയ തൻവിയെ ജനുവരി 17-നാണ് അവസാനമായി പ്രദേശത്തു കണ്ടത്. വർഷങ്ങളായി യുഎസിൽ നിയമപരമായി ജീവിക്കുന്ന കുടുംബം ഇപ്പോൾ യുഎസ് പൗരത്വം നേടാനുള്ള ശ്രമത്തിൽ കുടിയേറ്റ നിയമങ്ങളിൽപെട്ട് വലയുകയാണെന്ന് തൻവിയുടെ മാതാപിതാക്കൾ പറയുന്നു. ടെക് കമ്പനി ജീവനക്കാരനായ തൻവിയുടെ പിതാവ് പവൻ റോയിയുടെ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

ലോറി കയറിയിറങ്ങി, യുവാവിനെ എടുത്ത് മാറ്റി കിടത്തി ഡ്രൈവർ കടന്നു കളഞ്ഞു; രതീഷിന്റെ മൃതദേഹം റോഡിൽ കിടന്നത് 9 മണിക്കൂറോളം

മാതാവ് ശ്രീദേവി ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്ത്യയിലേക്കു മടങ്ങിയതിനു ശേഷം വീണ്ടും ആശ്രിത വിസയ്ക്ക് അപേക്ഷിച്ചിരിക്കുകയാണ്. പിതാവിന്റെ തൊഴിൽവീസ നഷ്ടപ്പെട്ടാൽ എന്തു ചെയ്യുമെന്ന് തൻവി പവനോട് ചോദിച്ചിരുന്നു. അങ്ങനെയെങ്കിൽ ഇന്ത്യയിലേക്കു മടങ്ങേണ്ടിവരുമെന്ന് കുട്ടിയോട് പവൻ പറയുകയും ചെയ്തു.

ഇന്ത്യയിലേക്കു മടങ്ങേണ്ടിവരുമെന്ന് അറിഞ്ഞത് തൻവിക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഞാൻ ഇവിടെ അല്ലേ ഉള്ളത്. എന്തിനാണ് ഇന്ത്യയിലേക്ക് മടങ്ങുന്നതെന്ന് അവൾ ചോദിച്ചിരുന്നു. ഈ ഭയമാണ് കുട്ടിയെ വീട് വിടാൻ പ്രേരിപ്പിച്ചതെന്നാണ് നിഗമനം. തൻവിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു.

Exit mobile version