ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; ആദ്യം ഭാഗ്യദേവത സമ്മാനിച്ചത് 8 കോടി രൂപ, വീണ്ടും ഭാഗ്യം! ഇത്തവണ കൈവന്നത് ആഡംബര കാർ

Dubai Duty Free | Bignewslive

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ കോടികൾ ലഭിച്ച ഇന്ത്യക്കാരനായ ഭാഗ്യവാന് വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷം. ദുബായിയിൽ ഓൺലൈൻ ട്രേഡിങ് ബിസിനസ് നടത്തുന്ന ബംഗളൂരു സ്വദേശി അമിത് സറഫിനാണ് വീണ്ടും ഭാഗ്യം തേടിയെത്തിയത്. മെഗാ സമ്മാനത്തിന് ശേഷം മെഴ്‌സിഡസ് ബെൻസ് എസ്500 ആഡംബര കാർ ആണ് അമിത് സറഫിന് ഇത്തവണ ലഭിച്ചത്.

നിരന്തരം പ്രാർത്ഥന; കടുത്ത എതിർപ്പ്, മുഖംമൂടി ധരിച്ച് മതിൽ ചാടിക്കടന്ന് പാസ്റ്ററെയും കുടുംബത്തെയും ആക്രമിച്ചു! ഒടുവിൽ 3 പേർക്കും പിടിവീണു

2016-ൽ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ അദ്ദേഹം എട്ടു കോടിയിലേറെ രൂപയാണ് (10 ലക്ഷം ഡോളർ, 3.67 ദശലക്ഷം ദിർഹം) ലഭിച്ചിരുന്നത്. ഇതിന് ശേഷം ദുബായിലേക്ക് അമിത് മാറിയിരുന്നു. അന്നു മുതൽ നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്നു. ജനുവരി 12ന് ന്യൂഡൽഹിയിലേക്കുള്ള യാത്രാമധ്യേ വാങ്ങിയ 6 ടിക്കറ്റുകളിലൊന്നിനാണ് സമ്മാനം ലഭിച്ചത്. രണ്ടാമതും ഭാഗ്യം തന്ന ഡ്യൂട്ടി ഫ്രീക്ക് അമിത് നന്ദിയും പ്രകടിപ്പിച്ചു.

ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 2 ൽ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ ചരിത്രത്തിൽ ഇതാദ്യമായി താജിക്കിസ്ഥാൻ സ്വദേശിക്ക് 8 കോടിയിലേറെ രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചു. ജനുവരി 16 ന് ഓൺലൈനിൽ വാങ്ങിയ 4226 ടിക്കറ്റിനാണ് അബ്ദുവാലി അഖ്മദ് അലിക്ക് കോടികൾ ലഭിച്ചത്. എന്നാൽ ഇതുവരെ ഇദ്ദേഹവുമായി ബന്ധപ്പെടാൻ സംഘാടകർക്ക് സാധിച്ചിട്ടില്ല.

Exit mobile version