ആരോഗ്യനില തൃപ്തികരം, രോഗങ്ങളൊന്നും ഇല്ല; 11-ാം വിവാഹം ചെയ്ത് 83 കാരനായ സൗദി പൗരൻ

തബൂക്ക്: പതിനൊന്നാം വിവാഹം നടത്തി വാർത്തകളിൽ നിറഞ്ഞ് 83കാരനായ സൗദി പൗരൻ. അലി അൽ-ബലാവിയാണ് തബൂക്ക് മേഖലയിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ തിങ്കളാഴ്ച വിവാഹിതനായത്. തന്റെ മാതാപിതാക്കളുടെ ഏക മകനും അവരുടെ ഏക ആശ്രയവും താനാണെന്നും ഇത് 11 തവണ വിവാഹം കഴിക്കാൻ പ്രേരിപ്പിച്ചുവെന്ന് അലി അൽ-ബലാവി പറയുന്നു.

പരിശോധന കര്‍ശനം തന്നെ, പക്ഷേ…! എയര്‍പോട്ടില്‍ നിന്ന് അഭിഭാഷകന് ലഭിച്ചത് ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന പഴംപൊരി, വില 235 രൂപ!

നിലവിൽ തന്റെ സംരക്ഷണയിൽ നാല് ഭാര്യമാർ ഉണ്ടെന്നും ഇയാൾ പറയുന്നു. തനിക്ക് 18 ആൺമക്കളും 20 പെൺമക്കളും 88 പേരക്കുട്ടികളുമുണ്ടെന്നും അലി അൽ-ബലാവി പറഞ്ഞു. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗങ്ങളൊന്നും ഇല്ലെന്നും ഇദ്ദേഹം പറയുന്നു.

ബഹുഭാര്യാത്വത്തിന് സാമ്പത്തിക ശേഷിയുള്ളവരായിരിക്കണം. പാർപ്പിടമുണ്ടാക്കുവാനുള്ള ശേഷി ഉണ്ടായിരിക്കണം. മാനസികവും ശാരീരികവുമായ ആരോഗ്യം ഉള്ളവരായിരിക്കണം. നല്ല ധാർമ്മികവും മാനസികവുമായ അവസ്ഥയിലുമായിരിക്കണം. ഭാര്യമാർക്കിടയിൽ നീതിയുടെ ആവശ്യകതയുണ്ടെന്നും അലി അൽ-ബലാവി ഉപദേശമായി പറഞ്ഞു.

അംഗനവാടിയിൽ പോകാൻ മടി കാണിച്ച 3 വയസുകാരിയെ തല്ലിച്ചതച്ച് മുത്തശ്ശി; അച്ഛൻ പോലീസിന്റെ പിടിയിൽ

വിവാഹങ്ങളുടെ ബാഹുല്യം കാരണം തനിക്ക് പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും അതിനുള്ള കഴിവ് ഉള്ളത് കൊണ്ടാണ് താൻ ഭാര്യമാർക്കും കുട്ടികൾക്കും ഇടയിൽ വേർതിരിവില്ലാതെ ജീവിക്കുന്നതെന്നും അദ്ദേഹം തുറന്ന് പറയുന്നു.

Exit mobile version