കാഴ്ച്ചയുടെ വിസ്മയം ഒരുക്കി ബുര്‍ജ് ഖലീഫ; ലേസര്‍ ഷോ കാണാന്‍ വീണ്ടും അവസരം

ജനുവരി എട്ട് മുതല്‍ മാര്‍ച്ച് 31 വരെ ഈ വിസ്മയ കാഴ്ച്ച കാണാന്‍ സഞ്ചാരികള്‍ക്ക് സാധിക്കും

ദുബായ്: കാഴ്ച്ചയുടെ വിസ്മയം ഒരുക്കി വീണ്ടും ബുര്‍ജ് ഖലീഫ. പുതുവത്സരത്തിലെ ലേസര്‍ ഷോ കാണാന്‍ സാധിക്കാത്തവര്‍ക്കായി വീണ്ടും ലേസര്‍ ഷോ ഒരുക്കിയിരിക്കുകയാണ് ബുര്‍ജ ഖലീഫ അധികൃതര്‍. ജനുവരി എട്ട് മുതല്‍ മാര്‍ച്ച് 31 വരെ ഈ വിസ്മയ കാഴ്ച്ച കാണാന്‍ സഞ്ചാരികള്‍ക്ക് സാധിക്കും. ഇതോടൊപ്പം ബുര്‍ജ് ഖലീഫയിലെ മ്യൂസിക്കല്‍ ഫൗണ്ടന്‍ ഷോയും കാണാന്‍ സാധിക്കും.

ജനുവരി എട്ട് മുതല്‍ മാര്‍ച്ച് 31 വരെയുള്ള ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാത്രി 7.15, എട്ട് മണി, 9.15 എന്നീ സമയങ്ങളിലായിരിക്കും ലൈറ്റ് ഷോ. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് 6.45, രാത്രി എട്ട്, 9.45 എന്നീ സമയങ്ങളിലും ഷോ ഉണ്ടാകും. കാലവും പുരോഗതിയും എന്ന ആശയത്തിലൂന്നിയാണ് ഇമ്മാര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ആവിഷ്‌കരിച്ചിരിക്കുന്നത്.

Exit mobile version