തിരക്കേറിയ ട്രെയിനില്‍ നിന്ന് യാത്ര ചെയ്ത് ഷെയ്ഖ് ഹംദാന്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള വ്യക്തിയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഒന്നരക്കോടിയോളം പേരാണ് അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്.

ഉയര്‍ന്ന പദവിയില്‍ ഇരിക്കുമ്പോഴും സാധാരണക്കാരുമായി അടുത്തിടപഴകാനും ലളിതമായ ജീവിതം നയിക്കാനും താത്പര്യപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയിലും ഇത്തരം പോസ്റ്റുകളാണ് ഷെയ്ഖ് ഹംദാന്‍ പങ്കുവെയ്ക്കാറുള്ളത്.

ഇത്തവണ ഒരു യാത്രയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലണ്ടനിലെ ആള്‍ക്കൂട്ടത്തില്‍ ആരാലും തിരിച്ചറിയപ്പെടാതെ യാത്ര ചെയ്യുന്ന ചിത്രമാണ് ഹംദാന്‍ പങ്കുവെച്ചത്. അണ്ടര്‍ഗ്രൗണ്ട് ട്രെയിന്‍ ഗതാഗത സംവിധാനമായ ലണ്ടന്‍ ട്യൂബില്‍ സുഹൃത്ത് ബദര്‍ അതീജിനൊപ്പം യാത്ര ചെയ്യുകയാണ് ഹംദാന്‍. ചിത്രം വൈറലായിരിക്കുകയാണ്, നിരവധി പേരാണ് ഹംദാനെ പ്രസംസിക്കുന്നത്

Exit mobile version