ഷാര്‍ജയില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വില്‍പ്പന; രണ്ട് പേര്‍ അറസ്റ്റില്‍

ഷാര്‍ജയിലെ ഒരു സര്‍വകലാളശാല കാമ്പസില്‍ വെച്ചാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തത്

ഷാര്‍ജ: ഷാര്‍ജയില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജയിലെ ഒരു സര്‍വകലാളശാല കാമ്പസില്‍ വെച്ചാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തത്. സാമൂഹിക മാധ്യമങ്ങള്‍ വഴിയായിരുന്നു സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ആവശ്യക്കാരെ കണ്ടെത്തിയത്.

സര്‍വകലാശാല കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ എത്തിക്കുന്നുണ്ടെന്ന സെക്യൂരിറ്റി വിഭാഗത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയതനുസരിച്ച് അന്വേഷണം തുടങ്ങി. സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടെന്ന തരത്തില്‍ പോലീസ് സംഘം പ്രതികളെ ബന്ധപ്പെട്ട് കെണിയൊരുക്കിയാണ് പ്രതികളിലൊരാളെ പിടികൂടിയത്.

Exit mobile version