അഭിമാനം: ഗര്‍ഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തി പ്രവാസികള്‍: അഭിനന്ദിച്ച് ദുബായ് ഭരണാധികാരി

ദുബായ്: കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തിയ പ്രവാസികളെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

പൂച്ചയെ രക്ഷിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വീഡിയോ ഷെയ്ഖ് മുഹമ്മദ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. മനോഹരമായ നമ്മുടെ നഗരത്തിലെ ഇത്തരം ദയാപരമായ പ്രവൃത്തിയില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘അറിയപ്പെടാത്ത ഈ ഹീറോകളെ തിരിച്ചറിയുന്നവര്‍ നന്ദി പറയാന്‍ സഹായിക്കൂ’ എന്ന് അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.


മൊറോക്കല്‍ സ്വദേശിയായ വാച്ച്മാന്‍ അഷ്റഫ്, പാകിസ്ഥാനി സെയില്‍സ്മാന്‍ ആടിഫ് മെഹ്‌മൂദ്, ആര്‍ടിഎയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡ്രൈവര്‍ നാസര്‍ എന്നിവരാണ് പൂച്ചയെ രക്ഷപ്പെടുത്തിയ ആ അറിയപ്പെടാത്ത ഹീറോകള്‍ എന്ന് ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഈ സംഭവത്തിന് മുമ്പ് മൂവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു. പൂച്ചയെ രക്ഷപ്പെടുത്താനായി സമയോചിതമായി ഇവര്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

Exit mobile version