മലയാളി വനിതാ ആയുര്‍വേദ ഡോക്ടര്‍ക്ക് യുഎഇയുടെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ

10-Year Golden Visa | Bignewslive

ദുബായ്: മലയാളി വനിതാ ആയുര്‍വേദ ഡോക്ടര്‍ക്ക് യുഎഇയുടെ പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ. ദുബൈയിലെ ഡോ. ജസ്‌നാസ് ആയൂര്‍വേദ ക്ലിനിക്ക് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജസ്‌ന ജമാലിനാണ് ഗോള്‍ഡന്‍ വിസ ലഭിച്ചത്.

ദുബായ് ജിഡിആര്‍എഫ്എ അധികൃതര്‍ ഗോള്‍ഡന്‍ വിസ നല്‍കി ആദരിക്കുകയും ചെയ്തു. വിദേശത്ത് ആയുര്‍വേദ ചികിത്സാരീതിക്ക് കൂടി ലഭിച്ച അംഗീകാരമാണ് തന്റെ നേട്ടമെന്ന് ഡോ. ജസ്‌ന പ്രതികരിച്ചു. ദുബായിലെ ആര്‍ക്കിടെക്ട് തൃശൂര്‍ എങ്കക്കാട് സ്വദേശി ഷാജു ഖാദറിന്റെ ഭാര്യയാണ് ജസ്‌ന.

തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ജസ്‌ന 12 വര്‍ഷത്തിലേറെയായി ദുബായിയില്‍ ആയുര്‍വേദ ചികില്‍സാ രംഗത്ത് സജീവമാണ്. തൃശൂര്‍ എടത്തിരുത്തി കുട്ടമംഗലം കുഞ്ഞിമാക്കച്ചാലില്‍ ജമാലൂദ്ദീന്റെയും റഷീദയുടെയും മകളാണ്. മക്കള്‍: അല്‍താഫ്, അല്‍ഫാസ്, അലിഫ്‌ന കുല്‍സും.

Exit mobile version