യുഎഇയില്‍ താപനില ഏഴ് ഡ്രിഗി വരെ; വരും ദിവസങ്ങളിലും തണുപ്പ് കൂടുമെന്ന് മുന്നറിയിപ്പ്

മേഘാവൃതമായ അന്തരീക്ഷമായിരിക്കും രാജ്യത്ത് വരും ദിവസങ്ങളില്‍ ഉണ്ടാവുകയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

അബുദാബി: ശൈത്യകാലം തുടങ്ങിയതോടെ യുഎഇയില്‍ താപനില ഏഴ് ഡ്രിഗി വരെ എത്തി. യുഎഇയില്‍ അനുദിനം തണുപ്പ് കൂടി വരികയാണിപ്പോള്‍. മേഘാവൃതമായ അന്തരീക്ഷമായിരിക്കും രാജ്യത്ത് വരും ദിവസങ്ങളില്‍ ഉണ്ടാവുകയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ദിവസം രാജ്യത്തെ താപനില 7.6 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. രാവിലെ 6.45നാണ് ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയത്. പല പ്രദേശങ്ങളിലും ശരാശരി എട്ട് ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. വരും ദിവസങ്ങളിലും തണുപ്പ് കൂടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഉള്‍പ്രദേശങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Exit mobile version